Webdunia - Bharat's app for daily news and videos

Install App

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

ചാരപ്പണി കേസില്‍ നിലവില്‍ അറസ്റ്റിലാണ് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. ജ്യോതി നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 മെയ് 2025 (10:28 IST)
jyothi
പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തിയതായി പൊലീസ്. ഇവരുടെ വരുമാനസ്രോതസില്‍ പോലീസ് അന്വേഷണം നടത്തും. ഹരിയാന പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ചാരപ്പണി കേസില്‍ നിലവില്‍ അറസ്റ്റിലാണ് യൂട്യൂബര്‍  ജ്യോതി മല്‍ഹോത്ര. ജ്യോതി നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
 
ഇവരെ അഞ്ചുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ സമയത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്. ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹരിയാന പോലീസിന് പുറമേ കേന്ദ്ര ഏജന്‍സികളും ജ്യോതിക്കെതിരെ പരാതിയുമായി മുന്നോട്ടു വരുകയാണ്. വരുംദിവസങ്ങളില്‍ ഇവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട് മാത്രം ഇത്രയും വിദേശയാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.
 
പുറത്തുനിന്ന് ജോതിക്ക് പണം ലഭിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങളെകുറിച്ച് ജ്യോതി പാക്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

ചാര്‍മിനാറിന് സമീപത്തെ തീപിടിത്തം; കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട് നഗരത്തിലെ തീ പിടുത്തം; 75 കോടിയിലധികം നഷ്ടം, വിദഗ്ധ പരിശോധന നടത്തും

പാകിസ്ഥാനോ നരകമോ എന്ന് ചോദിച്ചാൽ ഞാൻ നരകം തിരഞ്ഞെടുക്കുമെന്ന് ജാവേദ് അക്തർ

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments