Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രി ഇന്നും വന്നില്ല, സഭയില്‍ പ്രതിപക്ഷ ബഹളം; പിണറായി മോദിയെ പോലെയെന്ന് മുരളീധരന്‍

മുഖ്യമന്ത്രി എവിടെ? - സഭ ഒന്നാകെ ചോ‌ദിക്കുന്നു

പിണറായി വിജയന്‍
, ബുധന്‍, 28 മാര്‍ച്ച് 2018 (12:33 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നിയമസഭയില്‍ എത്തിയില്ല. സംസ്ഥാനത്ത് പൊലീസ് ഗുണ്ടായിസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെപ്പോയെന്ന് ചോദിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം.
 
ഗുണ്ടാ ആക്രമണത്തെക്കുറിച്ചുളള അടിയന്തരപ്രമേയ നോട്ടിസില്‍ മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞതു മന്ത്രി ജി.സുധാകരനാണ്. ഇന്നലെയും സഭയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറുപടി നൽകിയതു സുധാകരനായിരുന്നു.
 
മുഖ്യമന്ത്രിക്കു തിരക്കുണ്ടാകുമെങ്കിലും സഭയിലെത്തേണ്ടതിന്‍റെ ഗൗരവം തിരിച്ചറിയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയാണു മുഖ്യമന്ത്രിയെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ കെ.മുരളീധരന്‍ ആരോപിച്ചു.
 
അതേസമയം, മുഖ്യമന്ത്രി സഭയെ അറിയിച്ചതിനുശേഷമാണ് പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പോയതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍, പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുക്കുന്നതാണോ നിയമസഭയില്‍ വരേണ്ടതാണോ പ്രാധാന്യമുള്ള കാര്യമെന്ന് സര്‍ക്കാര്‍ ആലോചിക്കണ‌മെന്നും മുരളീധരന്‍ സഭയില്‍ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനും ഏതിനും ജാതി പറയുന്ന കേരളത്തില്‍ അത്ഭുതമായി ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍!