മോഹന്‍ലാലിനോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; കെആര്‍കെയ്‌ക്ക് ഫേസ്‌ബുക്കും പണികൊടുത്തു, നല്ല എട്ടിന്റെ പണി!
മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയ്‌ക്ക് ഫേസ്‌ബുക്കും പണികൊടുത്തു
നടൻ മോഹൻലാലിനെതിരെ പരാമര്‍ശം നടത്തിയ ബോളിവുഡ് നിരൂപകനും നടനുമായ കമാൽ ആർ ഖാന് തിരിച്ചടി നല്‍കി ഫേസ്‌ബുക്ക് അധികൃതരും. താരത്തിനെ പരിഹസിച്ചു കൊണ്ട് കെആര്‍കെ ഇട്ട പോസ്‌റ്റ് ഫേസ്‌ബുക്ക് റിമൂവ് ചെയ്‌തു.
മാസ് റിപ്പോര്‍ട്ടിംഗിനെത്തുടര്‍ന്നാണ് കെ ആര്‍ കെയുടെ പോസ്‌റ്റ് ഫേസ്‌ബുക്ക് റിമൂവ് ചെയ്‌തത്. വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ് പോസ്‌റ്റെന്ന് ബോധ്യമായതിനാലാണ് റിമൂവ് ചെയ്യുന്നതെന്ന് ഫേസ്‌ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ചിത്രമടക്കമുള്ള പോസ്‌റ്റാണ് നീക്കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള പോസ്‌റ്റുകള്‍ ഇടരുതെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് കെആര്‍കെയ്‌ക്ക് നല്‍കും.
മോഹൻലാൽ മഹാഭാരതത്തിൽ ഭീമനായി അഭിനയിച്ചാൽ അത് ഭീമനെ അപമാനിക്കുന്നതിന് തുല്യമാണെന്നും, അദ്ദേഹത്തെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് തോന്നുന്നതെന്നുമായിരുന്നു കെ ആര്‍ കെയുടെ പോസ്‌റ്റ്. ഇതിനെതിരെ മോഹല്‍ലാല്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു.