Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ഹാസന് രാഷ്ട്രിയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

കമല്‍ഹാസന് രാഷ്ട്രിയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

ശ്രീനു എസ്

, ചൊവ്വ, 30 മാര്‍ച്ച് 2021 (09:10 IST)
കമല്‍ഹാസന് രാഷ്ട്രിയം അറിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. തമിഴ്‌നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഡിഎംകെയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയാണ് മുന്നണിയില്‍ നില്‍ക്കുന്നതെന്ന കമല്‍ഹാസന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ 25 കോടി വാങ്ങിയെന്നാണ് ആരോപണം.
 
എന്നാല്‍ ആരോപണം മറുപടി അര്‍ഹിക്കുന്നതല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പലതവണ സീതാറാം യെച്ചൂരിയെ വിളിച്ച് സഖ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ലെന്നും തന്റെ രാഷ്ട്രീയ പ്രവേശനത്തെ വിലകുറച്ചു കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു