Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസ് സഖ്യം തള്ളാതെ ഉലകനായകൻ; കമല്‍‌ഹാസന്‍ സോണിയയുമായി കൂടിക്കാഴ്‌ച നടത്തി

കോൺഗ്രസ് സഖ്യം തള്ളാതെ ഉലകനായകൻ; കമല്‍‌ഹാസന്‍ സോണിയയുമായി കൂടിക്കാഴ്‌ച നടത്തി

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (16:33 IST)
മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍‌ഹാസന്‍ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. സൗഹൃദ സന്ദർശനം മാത്രമായിരുന്നു സോണിയയുമായി നടത്തിയതെന്ന് കമൽ മാധ്യമങ്ങളോടു പറഞ്ഞു.

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് സോണിയയുമായി സംസാരിച്ചതെന്ന് കമല്‍ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് വളരെ നേരത്തെയായി പോകുമെന്നായിരുന്നു കമലിന്റെ മറുപടി.

കൂടിക്കാഴ്‌ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ബുധനാഴ്‌ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബുധനാഴ്‌ച കമല്‍ കൂടിക്കാഴ്‌ച് നടത്തിയിരിന്നു.

ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു ഉലകനായകൻ.

പാര്‍ട്ടിക്കുള്ള അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ഉറപ്പു നല്‍കിയതായി കമല്‍ ഇന്നലെ പറഞ്ഞിരുന്നു. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാര്‍ തിരിച്ചടി നേരിടുന്നതിന് പിന്നാലെ ലോക്‍സഭാ തെരഞ്ഞെടുപ്പും അടുത്തുവരാനിരിക്കെ കമല്‍ - രാഹുല്‍ കൂടിക്കാഴ്‌ചയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments