Publish Date: Thu, 04 Mar 2021 (17:11 IST)
Updated Date: Thu, 04 Mar 2021 (17:13 IST)
തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കമല്‍ ഹാസന്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് തമിഴ്‌നോടുള്ള സ്‌നേഹത്തെകുറിച്ച് ജനങ്ങള്‍ക്ക് മനസിലാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
തമിഴ് വില്‍പ്പനയ്ക്കില്ലെന്നും തമിഴ്‌നാട്ടുകാരുടെ വോട്ടും വില്‍പ്പനയ്ക്കില്ലെന്നും കമല്‍ പറഞ്ഞു. തമിഴ്ഭാഷ പഠിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി മാന്‍കി ബാത്തിലാണ് പറഞ്ഞത്.