Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമല്‍ഹാസന്‍

കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമല്‍ഹാസന്‍

ശ്രീനു എസ്

, ബുധന്‍, 24 ഫെബ്രുവരി 2021 (08:49 IST)
കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമല്‍ഹാസന്‍. ചെന്നൈയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'അദ്ദേഹത്തിന്റേത് നല്ല ഭരണമാണ്, മൂപ്പര് തന്നെ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം'- കമല്‍ ഹാസന്‍ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്‍.
 
എന്നാല്‍ താരം മത്സരിക്കുന്ന സീറ്റ് ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം കമല്‍ ഹാസന്‍ രണ്ടുമണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കമല്‍ രജനീകാന്തിനെ ചെന്ന് കണ്ടിരുന്നു. ഒരു സുഹൃത്തെന്ന നിലയിലാണ് രജനീകാന്തിനെ കാണാന്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്തെ മത്സ്യത്തൊഴിലാക്കികൾക്കൊപ്പം കടൽയാത്ര നടത്തി രാഹുൽ ഗാന്ധി