Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

69 കാരനായ കമല്‍ഹാസന്‍ ജൂണ്‍ 12 നാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്

Kamal Haasan Rajyasabha MP, Kamal Haasan, Kamal Haasan Politics

രേണുക വേണു

, വെള്ളി, 25 ജൂലൈ 2025 (13:46 IST)
Kamal Haasan

ഉലകനായകന്‍ കമല്‍ഹാസന്‍ ഇനി 'കമല്‍ഹാസന്‍ എംപി'. രാജ്യസഭാംഗമായി കമല്‍ സത്യപ്രതിജ്ഞ ചെയ്തു. തമിഴില്‍ ആയിരുന്നു കമലിന്റെ സത്യപ്രതിജ്ഞ. 
 
മക്കള്‍ നീതി മയ്യം പ്രസിഡന്റായ കമല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് രാജ്യസഭാംഗമായിരിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണില്‍ ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
69 കാരനായ കമല്‍ഹാസന്‍ ജൂണ്‍ 12 നാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. താന്‍ സത്യപ്രതിജ്ഞ ചെയ്ത് ഡല്‍ഹിയില്‍ പേര് അടയാളപ്പെടുത്താന്‍ പോകുകയാണെന്ന് കമല്‍ രാവിലെ മാധ്യമങ്ങളോടു പ്രതികരിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമലിന്റെ മക്കള്‍ നീതി മയ്യം മത്സരിച്ചിട്ടില്ല. പകരം ഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ഡിഎംകെ കമലിനെ രാജ്യസഭയില്‍ എത്തിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു