ക്രിമിനലുകൾ ഇനി നമ്മെ ഭരിക്കരുതെന്ന് കമല്‍ഹാസന്‍; ജനങ്ങള്‍ ന്യായാധിപന്മാരാവണം
കൊള്ള സർക്കാർ നടത്തിയാലും അതും കുറ്റം തന്നെയാണെന്ന് കമലഹാസൻ
തമിഴ് ജനത ഉണരേണ്ട സമയം അതിക്രമിച്ചെന്ന് കമല്‍ഹാസന്‍. വി.കെ. ശശികലയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെക്കുറിച്ചു പ്രതികരിക്കവെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. റെയ്ഡിനെതിരെ പ്രതിഷേധവുമായെത്തിയ അണ്ണാ ഡി.എം.കെയാണ് ഇത്തവണ കമല്‍ഹാസന്റെ വിമർശനത്തിന് ഇരയായത്.
മോഷണം നടത്തുന്നത് സര്‍ക്കാരാണെങ്കിലും അതും കുറ്റം തന്നെയാണെന്ന് കമല്‍ പറഞ്ഞു. പരീക്ഷയ്ക്കായുള്ള മണി മുഴങ്ങിക്കഴിഞ്ഞു. ഒരൊറ്റ ക്രിമിനലുകളും ഇനി നമ്മെ ഭരിക്കരുത്. ജനങ്ങളായിരിക്കണം ജഡ്ജിമാരാകേണ്ടത്. ഉണർന്നെഴുന്നേൽക്കണം. മുന്നേറുകയും വേണം. ഒരു റിപ്പബ്ലിക് എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതിലേക്കു ജനങ്ങൾ സംസ്ഥാനത്തെ എത്തിക്കണമെന്നും കമൽ വ്യക്തമാക്കി.