ഭീകരതയെ നിര്‍വചിച്ച് താരം; കമൽഹാസന് പിന്തുണയുമായി അരവിന്ദ് സ്വാമി രംഗത്ത്
ഭീകരതയെ നിര്‍വചിച്ച് താരം; കമൽഹാസന് പിന്തുണയുമായി അരവിന്ദ് സ്വാമി രംഗത്ത്
രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന
നടൻ കമൽഹാസന് പിന്തുണയുമായി അരവിന്ദ് സ്വാമി രംഗത്ത്. ഭീകരതയെ നിര്‍വചിച്ചായിരുന്നു അരവിന്ദസ്വാമി ട്വറ്ററിലൂടെ തന്റെ നയം വ്യക്തമാക്കിയത്.
“ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും രാഷ്ട്രീയമായും പൊതുജനത്തിന്റെ മേല്‍ തന്റെ താല്പര്യങ്ങള് അടിച്ചേല്‍പ്പിക്കുന്നതാണ് ഭീകരവാദം”- എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ട്വീറ്റ്.
കമൽഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് വെള്ളിയാഴ്ച രംഗത്തു വന്നിരുന്നു. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാടറിയിച്ചത്.
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതവികാരം വൃണപ്പെടുത്തിയതിനാണ് കേസ്. ഇതിനു പിന്നാലെയാണ് കമലിന് പിന്തുണയുമായി പ്രകാശ് രാജും അരവിന്ദസ്വാമിയും രംഗത്തുവന്നത്.
“പശുക്കളെ കൊല്ലുന്നുവെന്ന് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുന്നതും നിയമം കൈയിലെടുക്കുന്നതും ഭീകരവാദമല്ല. രാജ്യത്ത് സദാചാരത്തിന്റെ ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീകരവാദമല്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും നിയമം കൈയിലെടുക്കുന്നത് ഭീകരവാദമല്ല. നിസാരമായ എതിര് അഭിപ്രായങ്ങളെപ്പോലും നിശാബ്ദമാക്കാന് ശ്രമിക്കുന്നത് ഭീകരവാദമല്ല. എങ്കിൽ എന്താണ് ഭീകരവാദം ” - എന്നും ട്വിറ്ററിലൂടെ പ്രകാശ് രാജ് ചോദിച്ചിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.