Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kamal Haasan: കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഡിഎംകെ

നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒഴിവിലേക്കാണ് ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Kamal Haasan to Rajyasabha

രേണുക വേണു

, ബുധന്‍, 28 മെയ് 2025 (12:15 IST)
Kamal Haasan: സൂപ്പര്‍താരം കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. ഡിഎംകെ ടിക്കറ്റിലാണ് കമല്‍ഹാസന്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. ജൂണ്‍ 19 നു നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയാണെന്ന് ഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 
 
നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒഴിവിലേക്കാണ് ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്ന് സീറ്റുകളില്‍ ഡിഎംകെയും ഒരു സീറ്റില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും മത്സരിക്കും. 
 
പി.വില്‍സണ്‍, എസ്.ആര്‍.ശിവലിംഗം, റോക്കിയ മാലിക്ക് എന്നിവരാണ് രാജ്യസഭയിലേക്ക് എത്തുന്ന മറ്റു മൂന്ന് പേര്‍. കമല്‍ഹാസനു രാജ്യസഭാ സീറ്റ് നല്‍കാന്‍ ഡിഎംകെ ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ കനത്തമഴ: ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരം റദ്ദാക്കി