Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാവൂദ് ഇബ്രാഹിം അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഇന്ത്യയില്‍ തിരിച്ചെത്തും!

ദാവൂദ് ഇബ്രാഹിം അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഇന്ത്യയില്‍ തിരിച്ചെത്തും!
മുംബൈ , വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (21:39 IST)
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണ ഉണ്ടാക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു.
 
ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്ന് ദാവൂദ് ഇബ്രാഹിം അതിയായി ആഗ്രഹിക്കുന്നുണ്ട്. അയാള്‍ ഇപ്പോള്‍ അംഗവൈകല്യം സംഭവിച്ച അവസ്ഥയിലാണ്. മടക്കവുമായി ബന്ധപ്പെട്ട വിലപേശല്‍ ചര്‍ച്ചകളാണ് കേന്ദ്രം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് - രാജ് താക്കറെ ആരോപിച്ചു.
 
അടുത്ത പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ മടങ്ങിയെത്തും. അതിന്‍റെ ക്രെഡിറ്റ് തട്ടാനുള്ള കാത്തിരിപ്പിലാണ് കേന്ദ്രം - രാജ് താക്കറെ വെളിപ്പെടുത്തി.
 
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തു സംഭവിച്ചുവെന്ന് ലോകം ചോദിക്കുന്നു: രാഹുല്‍ ഗാന്ധി