അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റ്; രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്

അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റ്; രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്

വെള്ളി, 2 ഫെബ്രുവരി 2018 (19:20 IST)
കമല്‍ഹാസന്‍ ഹിന്ദു വിരുദ്ധനാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ താരം നേരിട്ട് രംഗത്ത്.

സമൂഹത്തിലെ ചിലർ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഞാന്‍ ഒരിക്കലും ഹിന്ദു വിരുദ്ധനല്ല. അങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തമിഴ് മാസികയായ ആനന്ദ വികടനിലെ സ്ഥിരം പംക്തിയിലൂടെ കമല്‍ വ്യക്തമാക്കി.

ഞാന്‍ ഹിന്ദു മതത്തിന് എതിരാണെന്നത് അങ്ങനെ അംഗീകരിക്കാന്‍ സാധിക്കും. മകൾ ശ്രുതി ഹാസനും സഹോദരൻ ചന്ദ്രഹാസനും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരാണ്. എല്ലാ മതങ്ങളെയും ബഹുമാനത്തോടെയാണ് താന്‍ കാണുന്നത്. വോട്ട് ലഭിക്കാനല്ല ഞാന്‍ ഇങ്ങനെ സംസാരിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി.

മഹാത്മ ഗാന്ധി, അംബേദ്‌കര്‍, പെറിയാര്‍ എന്നിവരെ ഗുരുക്കന്മാരുടെ സ്ഥാനത്താണ് ഞാന്‍ കാണുന്നതെന്നും കമല്‍ തന്റെ പാക്തിയിലൂടെ പറഞ്ഞു.

ജനങ്ങളുമായി സംസാരിച്ച് സംസ്ഥാനത്തിന്റെ ചിത്രം മാറ്റാനാണ് ആദ്യ രാഷ്ട്രീയ പ്രചാരണ യാത്രയിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ മാസം 21നാണ് പ്രചാരണം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബജറ്റില്‍ ഐസക് തുണച്ചു; നികുതി വെട്ടിപ്പ് കേസില്‍ നിന്നും താരങ്ങള്‍ തലയൂരിയേക്കും