Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ പരിധി ലംഘിക്കരുത്; രജനിയെ വിമര്‍ശിച്ച ആരാധകനോട് പൊട്ടിത്തെറിച്ച് കമല്‍ഹാസന്‍

നിങ്ങള്‍ പരിധി ലംഘിക്കരുത്; രജനിയെ വിമര്‍ശിച്ച ആരാധകനോട് പൊട്ടിത്തെറിച്ച് കമല്‍ഹാസന്‍

നിങ്ങള്‍ പരിധി ലംഘിക്കരുത്; രജനിയെ വിമര്‍ശിച്ച ആരാധകനോട് പൊട്ടിത്തെറിച്ച് കമല്‍ഹാസന്‍
ചെന്നൈ , ശനി, 27 ജനുവരി 2018 (14:49 IST)
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ പരിഹസിച്ച ആരാധകനെ വിമര്‍ശിച്ച് കമല്‍ഹാസന്‍. പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരണവുമായി ബന്ധപ്പെട്ട് ആരാധകരുമായി സംസാരിക്കുമ്പോഴാണ് കൂട്ടത്തിലൊരാള്‍ രജനിയെ കളിയാക്കി സംസാരിച്ചത്.

സ്വന്തം ഫാന്‍സ് ക്ലബ് അംഗങ്ങളുമായി സംസാരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തില്‍ കമല്‍ ക്ഷുഭിതനായി. നമ്മള്‍ പരിധികള്‍ ലംഘിക്കരുതെന്നും, മേലില്‍ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തരുതെന്നും കമല്‍ തന്റെ ആരാധകന് നിര്‍ദേശം നല്‍കി.

മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയോ നേതാക്കളെയോ പരിഹസിച്ച് സംസാരിക്കാന്‍ പാടില്ലെന്നും കമല്‍ യോഗത്തില്‍ ആരാധകര്‍ക്ക്  മുന്നറിയിപ്പും നല്‍കി.

സിനിമയ്‌ക്ക് പുറത്തുള്ള തന്റെ ഏറ്റവും അടുത്ത സുഹൃത്തായ രജനിയെ വിമര്‍ശിച്ചതാണ് കമലിനെ ചൊടിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണപിന്തുണയുമായി കമല്‍ എത്തിയത് എതിരാളികളെ പോലും ഞെട്ടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

11 കോടിയുടെ അനധികൃത സ്വത്ത്: ടിഒ സൂരജിനെതിരെ കുറ്റപത്രം നല്‍കി