കമൽഹാസൻ തീരുമാനിച്ചുറപ്പിച്ചു; ആര്‍ക്കൊപ്പമെന്ന് ഉടന്‍ വ്യക്തമാകും - ആരാധകരുമായി കൂടിക്കാഴ്ച നടത്തി
കമൽഹാസൻ തീരുമാനിച്ചുറപ്പിച്ചു; ആരാധകരുമായി കൂടിക്കാഴ്ച നടത്തി
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ ശക്തമായിരിക്കെ നടൻ കമൽഹാസൻ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. താരത്തിന്റെ ചെന്നൈയിലെ ഓഫീസ് മുറിയില്‍ നടന്ന കൂടിക്കാഴ്ച ഏറെ നേരം നീണ്ടു നിന്നു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് കമലിന്റെ പിആർ സംഘം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യമല്ലെന്നും അവര്‍ അറിയിച്ചു.
കമല്‍ രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും ചര്‍ച്ചകള്‍ നീണ്ടു പോകില്ലെന്നും പിആർ സംഘത്തിലെ ഒരംഗം കൂട്ടിച്ചേർത്തു. അതേസമയം, ആരാധകരുമായി നടത്തിയ കൂടിക്കാഴ്ച കമലിനെ സംബന്ധിച്ച് പ്രാധാന്യം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ചെന്നൈയിലെത്തി കമൽഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും കമല്‍ ചര്‍ച്ച നടത്തിയിരുന്നു.