Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍

Kamal Hassan News

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 മാര്‍ച്ച് 2024 (19:27 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമല്‍ ഹാസന്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമല്‍ ഹാസന് നല്‍കുമെന്ന ധാരണയിലെത്തിയിട്ടുണ്ട്.
 
ലോക്‌സഭയിലേക്ക് മത്സരിച്ചില്ലെങ്കിലും തമിഴ്‌നാട്ടിലെ ഭരണകക്ഷി ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തുണ്ടാകുമെന്നും മക്കള്‍ നീതി മയ്യം  നേതാവുകൂടിയായ താരം വെളിപ്പെടുത്തി. മക്കള്‍ നീതി മയ്യം ഡിഎംകെ സഖ്യത്തില്‍ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടാണ് കമല്‍ ഹാസന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൂഷന് പോയ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം : യുവാവ് പിടിയിൽ