Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദ് ഉൾപ്പടെ തെലങ്കാനയിലെ 5 നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി

BJP

അഭിറാം മനോഹർ

, ബുധന്‍, 6 മാര്‍ച്ച് 2024 (20:23 IST)
ലോക്‌സഭാ തിരെഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ ഹൈദരാബാദ് ഉള്‍പ്പടെ 5 നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ ആക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
 
തെലങ്കാനയിലെ നിസാമാബാദില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ ധന്‍പാല്‍ സൂര്യനാരായണ നിസാമാബാദ്, അദീലബാദ്,വാറങ്കല്‍ എന്നീ നഗരങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറെന്നും നിസാമാബാദിന്റേത് ഇന്‍ഡുരു എന്നും അദിലാബാദ് ഏഡുല്‍രാപുരമായും വാറങ്കലിനെ ഒര്‍ഗൗല്ലു എന്നും പേര് മാറ്റണമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ദീര്‍ഘകാലമായുള്ള തങ്ങളുടെ ആവശ്യമാണെന്നും ബിജെപി വ്യക്തമാക്കുന്നുണ്ട്. അതേസമയം പുതുതായി പുറത്തുവിട്ട ലിസ്റ്റില്‍ കൂടുതല്‍ നഗരങ്ങളുടെ പേരില്‍ മാറ്റം വരുത്തണമെന്നും ബിജെപി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തട്ടിപ്പുകൾ പെരുകുന്നു, ബാങ്കുകളിൽ കെ വൈ സി വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ ആലോചന