Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പാദ്യം 176.9 കോടി, 45 കോടിയുടെ വായ്‌പ: കമൽ ഹാസന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കമൽ ഹാസൻ
, ചൊവ്വ, 16 മാര്‍ച്ച് 2021 (15:06 IST)
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. കോയമ്പ‌ത്തൂർ സൗത്ത് മണ്ഡലത്തിൽ കന്നി തിരെഞ്ഞെടുപ്പിനൊരുങ്ങുന്നതിന്റെ ഭാഗമായി നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമല്‍ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
 
വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്‌മൂലം അനുസരിച്ച് 176.9  കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. അതില്‍ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ്. കമലിന്റെ പേരിൽ 49.05 കോടിയുടെ വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ പറയുന്നു.
 
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 6.67 കോടിയുടെ സ്വത്തും പമുഖ്യമന്ത്രി ഒ.പന്നീർസെൽവം 7.8 കോടി രൂപയും ഡി. എം.കെ. നേതാവ് സ്റ്റാലിൽ 8.9 കോടി രൂപയുമാണ് സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കമാൻഡ് എന്നാൽ വേണുഗോപാൽ, തൃപ്‌തി ഉള്ളത് കൊണ്ടല്ല തുടരുന്നത്: പൊട്ടിത്തെറിച്ച് കെ സുധാകരൻ