ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്ന് താരം ആവശ്യപ്പെട്ടു.
'രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തേക്കാള്‍ പ്രാധാന്യം ഇതിനു നല്‍കണം. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നം ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിര ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിര ഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടയ്ക്കുകയോ അവരില്‍ നിന്ന് പിഴ ഈടാക്കുകയോ വേണം,' കങ്കണ പറഞ്ഞു.
'അമേരിക്കയില്‍ 32 കോടി ജനസംഖ്യയുണ്ട്. എന്നാല്‍, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് സ്ഥലവും വിഭവങ്ങളും കൂടുതലാണ്. ചൈനയില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജനങ്ങളുണ്ടാകും. എന്നാല്‍, അവിടെയും വിഭവങ്ങള്‍ കൂടുതലാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ജനസംഖ്യ നിയന്ത്രണം രാജ്യത്ത് എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്,' കങ്കണ ചോദിക്കുന്നു.