Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല: കനയ്യകുമാര്‍

കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല: കനയ്യകുമാര്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (19:36 IST)
കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് കനയ്യകുമാര്‍. ഇത് മനസിലാക്കിയാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്നും കനയ്യ പറഞ്ഞു. പ്രതിപക്ഷത്തെ നയിക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ല. കോണ്‍ഗ്രസ് വലിയ കപ്പലാണെന്നും അത് അതിജീവിച്ചാല്‍ മറ്റെല്ലാ ചെറിയ പാര്‍ട്ടികളും അതിജീവിക്കുമെന്ന് കനയ്യ പറഞ്ഞു. 
 
ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും ഒരുമിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരുനേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ സ്ലൈഡിങ് ഗേറ്റ് തലയില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു