അർബുദത്തോട് പോരാടി ഒടുവിൽ അന്ത്യം; കന്നട നടി ശാരദ വിടവാങ്ങി

നടി ശാരദ അന്തരിച്ചു

വെള്ളി, 22 മാര്‍ച്ച് 2019 (13:19 IST)
പഴയകാല കന്നട നടി എൽ വി ശാരദ അന്തരിച്ചു. സ്തനാർബുദത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു. കന്നട സിനിമ ഇൻഡസ്ട്രിയിലെ തന്നെ മികച്ച അഭിനേത്രിയായിരുന്നു. 
 
1971ൽ പുറത്തിറങ്ങിയ വംശവ്രിക്ഷ ആയിരുന്നു ആദ്യ പടം. ഇതിലെ വിധവ വേഷം ശാരദയുടെ മികച്ച വേഷങ്ങളിൽ ഒന്നാണ്. കന്നഡ സിനിമയെ തന്നെ മറ്റൊരു പാതയിലേക്ക് നയിച്ച ചിത്രമായിരുന്നു ഇത്. കർണാടക സ്റ്റേറ്റ് അവാർഡ് ജേതാവ് കൂടിയാണ് ശാരദ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗംഭീര്‍ എവിടെ മത്സരിക്കും; മീനാക്ഷി ലേഖിയെ ബിജെപി കൈവിടുമോ ?