Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രാജ്യത്ത് മെഴുകുതിരിക്കും ടോർച്ചിനും ക്ഷാമം ഇല്ലായിരുന്നു, ഇനി അതും കൂടെ ഉണ്ടാകും'; മോദിയുടെ വിളക്ക് തെളിയിക്കലിനെ പരിഹസിച്ച് നേതാക്കൾ

'രാജ്യത്ത് മെഴുകുതിരിക്കും ടോർച്ചിനും ക്ഷാമം ഇല്ലായിരുന്നു, ഇനി അതും കൂടെ ഉണ്ടാകും'; മോദിയുടെ വിളക്ക് തെളിയിക്കലിനെ പരിഹസിച്ച് നേതാക്കൾ

അനു മുരളി

, വെള്ളി, 3 ഏപ്രില്‍ 2020 (13:59 IST)
കൊവിഡ് 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് കൊറോണയുടെ ഇരുട്ട് മായ്ക്കുന്നതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റോളം വീടിനുള്ളിൽ തന്നെയിരുന്ന് ദീപം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥൻ.
 
ഏപ്രില്‍ 5 ഞായറാഴ്ച രാത്രി വീടുകളില്‍ ടോര്‍ച്ചുകളും ദീപങ്ങളും തെളിയിക്കാനുള്ള മോദിയുടെ ആഹ്വാനം വളരെ മികച്ച ആശയമാണെന്ന് കണ്ണൻ ഗോപിനാന്ഥൻ പരിഹസിച്ചു. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും മെഴുകുതിരിയ്ക്കും ബാറ്ററികള്‍ക്കും ക്ഷാമം ഇല്ലായിരുന്നു ഇനി അതുംകൂടി ഉണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പരിഹസിച്ചു. 
 
നേരത്തേ മോദിയുടേത് വെറും ഷോ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഷോ മാൻ എന്നാണ് തരൂർ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആളുകളുടെ വേദന, അവരുടെ ആകുലത, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിഷമം എന്നിവയെ കുറിച്ചൊന്നും ഒന്നും പ്രതികരിക്കുന്നില്ല. പകരം വെറും ഷോ ഓഫ് മാത്രമാണ് പ്രധാനമന്ത്രി കാണിക്കുന്നത്. ലോക്ക് ഡൗണിനു ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ- ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം മാത്രമായിരുന്നു ഇന്ന് രാവിലെ മോദി കാഴ്ച വെച്ചതെന്ന് തരൂർ കുറ്റപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഷോ, ചീപ് ഷോ; മോദിയുടേത് വെറും പ്രഹസനം മാത്രം' !