Webdunia - Bharat's app for daily news and videos

Install App

Kargil Vijay Diwas 2024: ഭീകരതയെ തകർക്കും, ചരിത്രത്തിൽ നിന്നും പാകിസ്ഥാൻ ഒന്നും പഠിച്ചില്ലെന്ന് മോദി

അഭിറാം മനോഹർ
വെള്ളി, 26 ജൂലൈ 2024 (12:39 IST)
Kargil War, Modi
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി നേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാജ്യത്തിനായുള്ള ത്യാഗം അനശ്വരമാണെന്നാണ് കാര്‍ഗില്‍ വിജയ് ദിവസ് നമ്മളോട് പറയുന്നതെന്ന് ലഡാക്കിലെ ദ്രാസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
 
 പാകിസ്ഥാന്‍ മുന്‍പ് നടത്തിയ അന്യായമായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതാണ്. എന്നാല്‍ അവര്‍ ചരിത്രത്തില്‍ നിന്നും ഒന്നും തന്നെ പഠിച്ചില്ല. ഭീകരവാദവും നിഴല്‍ യുദ്ധവുമെല്ലാം അവര്‍ ഇന്നും തുടരുകയാണ്. ഞാന്‍ ഇന്ന് സംസാരിക്കുന്നത് ഭീകരതയുടെ നേതാക്കള്‍ക്ക് എന്റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ സാധിക്കുന്ന ഇടത്ത് നിന്നാണ്.  നിങ്ങളുടെ നീചമായ ഉദ്ദേശങ്ങള്‍ ഒരിക്കലും വിജയിക്കില്ല എന്നതാണ് ഭീകരതയുടെ രക്ഷാധികാരികളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സൈനികര്‍ പൂര്‍ണശക്തിയോടെ ഭീകരവാദത്തെ തകര്‍ത്ത് ശക്തമായ മറുപടി നല്‍കും. പ്രധാനമന്ത്രി പറഞ്ഞു.
 
 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. രാഷ്ട്രപതി ദ്രൗപതി മുര്‍മു,പ്രതിരോധമന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ഉള്‍പ്പടെ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments