ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ബിബിഎംപി ആസ്ഥാനത്ത് നടന്ന റോഡ് നിര്‍മ്മാണത്തെ കുറിച്ചുള്ള ശില്പശാലയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ ബംഗളൂരുവില്‍ മാറ്റം സാധ്യമാവുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
റോഡുകള്‍, നടപ്പാതകള്‍, ഹരിതയിടങ്ങള്‍ തുടങ്ങിയ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏകീകൃതവും ഗുണനിലവാരമുള്ളതും ആകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശിവകുമാറിന്റെ പ്രസ്താവനയെ വലിയ വിവാദത്തിനുള്ള അവസരമാക്കിയിരിക്കുകയാണ് ബിജെപി. സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് സര്‍സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു.