Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ സിദ്ധരാമയ്യ ചെലവഴിക്കുന്നത് പ്രതിമാസം 54 ലക്ഷം രൂപ !

സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ മേല്‍നോട്ടത്തിനു വേണ്ടി 35 അംഗ ടീമാണ് ഉള്ളതെന്നും രേഖയില്‍ പറയുന്നു

Karnataka CM spend 54 Lakhs for social media per month

രേണുക വേണു

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (09:12 IST)
സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിമാസം 54 ലക്ഷം രൂപ ചെലവഴിക്കുന്നതായി വിവരാവകാശ രേഖ. ഔദ്യോഗിക, വ്യക്തിഗത അക്കൗണ്ടുകള്‍ക്കു വേണ്ടിയാണ് കര്‍ണാടക മുഖ്യമന്ത്രി ഇത്ര ഭീമമായ തുക ചെലവഴിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ മേല്‍നോട്ടത്തിനു വേണ്ടി 35 അംഗ ടീമാണ് ഉള്ളതെന്നും രേഖയില്‍ പറയുന്നു. 18 ശതമാനം ജി.എസ്.ടി അടക്കം 'ദി പോളിസി ഫ്രന്റ്' എന്ന അക്കൗണ്ടിലേക്കു 53.9 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ മേല്‍നോട്ടത്തിനു മാത്രമായാണ് ഈ പണം കൈമാറിയിരിക്കുന്നതെന്നാണ് വിവരം. 
 
2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ 3.18 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സോഷ്യല്‍ മീഡിയയ്ക്കു വേണ്ടി ചെലവിട്ടതെന്ന് കര്‍ണാടക സ്റ്റേറ്റ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ട്ടൈസിങ് ലിമിറ്റഡില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കുക അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം; അന്വേഷണം നടക്കട്ടെയെന്ന നിലപാടില്‍ മുഖ്യമന്ത്രി