Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ പറ്റില്ലെന്ന് ശിവകുമാര്‍; കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം

സിദ്ധരാമയ്യ ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും

Karnataka Congress Who will be Chief Minister
, ചൊവ്വ, 16 മെയ് 2023 (10:05 IST)
കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം തുടരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഡി.കെ.ശിവകുമാര്‍. സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തും. ശിവകുമാര്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്നതാണ് കര്‍ണാടക കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. 
 
സിദ്ധരാമയ്യ ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനമാകും നിര്‍ണായകമാകുക. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. എന്നാല്‍ പിസിസി അധ്യക്ഷനായ ശിവകുമാറിനെ കണ്ടില്ലെന്ന് നടിക്കാന്‍ എഐസിസിക്ക് ആകില്ല. 
 
ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അവസരവും ഹൈക്കമാന്‍ഡ് നല്‍കിയേക്കും. അതോടൊപ്പം ശിവകുമാര്‍ ആവശ്യപ്പെടുന്ന വകുപ്പും നല്‍കാനാണ് ആലോചന. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ ശിവകുമാര്‍ പക്ഷം സമ്മതിക്കൂ. ആകെയുള്ള 224 സീറ്റുകളില്‍ 135 എണ്ണം നേടിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് മൂന്നാം ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു