Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമാരസ്വാമിക്ക് പിന്തുണ അറിയിക്കുന്ന കത്തിൽ രണ്ട് കോൺഗ്രസ് എം എൽ എമാർ ഒപ്പിട്ടില്ല

വാർത്ത ദേശീയം കർണ്ണാടക തിരഞ്ഞെടുപ്പ് കോൺഗ്രസ് ജെ ഡി എസ് News National Karnataka Electiion Conlgras
, ബുധന്‍, 16 മെയ് 2018 (15:46 IST)
കുമാര സ്വാമിക്കുള്ള പിന്തുണ കത്തിൽ രണ്ട് കൊൺഗ്രസ് എം എൽ എമാർ ഒപ്പിട്ടില്ല. നിലവിൽ 76 എം എൽ എമാർ മാത്രമാണ് സർക്കാർ രൂപീകരണത്തിന് പിന്തുണയറിയിക്കുന്ന കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഒപ്പിടാത്ത രണ്ട് എം എൽ എമാരുടെ നിലപാട് നിർണ്ണായകമാ‍കുകയാണ്.
 
പ്രത്യേക വിമാനം ഏർപ്പാടാക്കിയാണ് വടക്കൻ കർണ്ണാടകത്തിൽ നിന്നുമുള്ള കോൺഗ്രസ്സ് എം എൽ എമാരെ കെ പി സി സി ആസ്ഥാനൽത്തെത്തിച്ചത്. രാവിലെ എട്ടുമണിക്കാണ് കോൺഗ്രസ് എം എൽ എമാരുടെ യോഗം തീരുമാനിച്ചിരുന്നതെങ്കിലും വളരെ വൈകിയാണ് യോഗം ആരംഭിച്ചത്. 
 
യോഗത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അതി രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിlലും സിദ്ധരാമയ്യ തന്നെ നയിച്ചാ‍ൽ പാർട്ടി വലിയ പരാജയം നേരിടേണ്ടി വരുമെന്ന് ഒരു വിഭാഗം വിമർശനം ഉന്നയിച്ചു.   
 
അതേ സമയം സർക്കാർ ഉണ്ടാക്കാനാകും എന്ന ആത്മവിശ്വാസത്തിൽ ജെ ഡി എസ് കക്ഷി നേതാവായി കുമാര സ്വാമിയെ തിരഞ്ഞെടുത്തു. സർക്കാർ ഉണ്ടാകാകും എന്നുതന്നെയാണ് കോൺഗ്രസും പ്രതീക്ഷിക്കുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർണ്ണാടക തിരഞ്ഞെടുപ്പിനെ ട്രോളിയ കേരള ടൂറിസത്തിന്റെ ട്വീറ്റ് അപ്രത്യക്ഷമായി