കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; ഒരു വോട്ടിന് മസാലദോശയും ഇന്റർനെറ്റ് ഡാറ്റയും; വോട്ടർമാരെ ചാക്കിലാക്കാൻ നിരവധി ഓഫറുകൾ

വോട്ടർമാരെ ചാക്കിലാക്കാൻ നിരവധി ഓഫറുകൾ

Webdunia
ശനി, 12 മെയ് 2018 (09:34 IST)
ബംഗളൂരു: കർണ്ണാടകയിൽ വോട്ടെടുപ്പ് ശക്‌തിപ്രാപിക്കുമ്പോൾ, വോട്ട് ചെയ്‌ത് മഷിയടയാളം കാണിക്കുന്നവർക്ക് പുതിയ വാഗ്‌ദാനങ്ങളുമായി വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും രംഗത്ത്. മസാലദോശ മുതൽ ഇന്റർനെറ്റ് ഡാറ്റ വരെ ഇതിൽ ഉൾപ്പെടുന്നു. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണിത്.
 
വോട്ടർ തിരിച്ചറിയൽ കാർഡും വിരലിലെ മഷിയടയാളവും കാണിക്കുന്ന കന്നി വോട്ടർമാർക്ക് നൃപതുംഗ റോഡിലെ നിസർഗ ഹോട്ടലിൽ സൗജന്യ ദോശയാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. മറ്റ് വോട്ടർമാർക്ക് ഫിൽറ്റർ കോഫിയും. സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളാന് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്ന് ഹോട്ടലുടമ കൃഷ്ണരാജ് പറഞ്ഞു.
 
കൂടാതെ ഹോട്ടൽശൃംഖല വാസുദേവ് അഡിഗയും ഇന്ന് വോട്ടർമാർക്ക് കോഫി വാഗ്‌ദാനം നൽകിയിട്ടുണ്ട്. എന്നാൽ വളരെ വ്യത്യസ്‌തമായി വോട്ടുചെയ്യുന്നവർക്കായി രാജാജി നഗർ സെക്കൻഡ് സ്റ്റേജിലെ സൈബർ കഫേ ഉടമ സൗജന്യമായി ഇന്റർനെറ്റാണ് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. വാഗ്‌ദാനങ്ങൾ ഇനിയും ഏറെയാണ്. പുതിയ തലമുറ തെരഞ്ഞെടുപ്പിനോട് മുഖംതിരിക്കുന്ന സാഹചര്യത്തിൽ അവരെ ഇതിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വാഗ്‌ദാനങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments