Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ണാടകയില്‍ ബിജെപിക്ക് ആശങ്ക; തുറന്നു പറഞ്ഞ് അമിത് ഷാ

കര്‍ണാടകയില്‍ ബിജെപിക്ക് ആശങ്ക; തുറന്നു പറഞ്ഞ് അമിത് ഷാ

കര്‍ണാടകയില്‍ ബിജെപിക്ക് ആശങ്ക; തുറന്നു പറഞ്ഞ് അമിത് ഷാ
ബംഗളുരു , വ്യാഴം, 10 മെയ് 2018 (19:47 IST)
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

തെരഞ്ഞെടുപ്പില്‍ ബിജെപി 130ല്‍ അധികം സീറ്റുകള്‍ സ്വന്തമാക്കും. ആരുടെയെങ്കിലും പിന്തുണ അഭ്യര്‍ഥിക്കുകയോ മറ്റാര്‍ക്കെങ്കിലും പിന്തുണ നല്‍കേണ്ടതുമായ സാഹചര്യമുണ്ടാകില്ലെന്നും ഷാ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതീക്ഷകള്‍ തെറ്റിച്ച് കര്‍ണാടകയില്‍ ബിജെപി പരാജയപ്പെട്ടാല്‍ കൂടി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ബിജെപി ഒരുക്കമല്ല. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരത്തിലുള്ള സഖ്യം നിലനിര്‍ത്താറുണ്ട്. ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും അമിത് ഷാ വ്യക്തമാക്കി.

രാജ്യദ്രോഹികളുടെ പിന്തുണ സ്വീകരിക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്‌ചയാണ് കര്‍ണാടക പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും കര്‍ണാടക പിടിച്ച് ദക്ഷിണേന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബി.ജെ.പിയും കിണഞ്ഞ് പരിശ്രമിക്കുകയാണ്. 223 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2654 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുര്‍ഗാ ദേവിയെ പ്രസാദിപ്പിക്കാന്‍ വീട്ടമ്മ സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു - യുവതി ആശുപത്രിയില്‍