Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്ങന്നൂരിൽ മാണി ആർക്കൊപ്പം? നോക്കുകൂലി നിയമ ഭേതഗതിയിൽ പിണറായിയെ പുകഴ്ത്തി കെ എം മാണി

വാർത്ത ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്  പിണറായി വിജയൻ പി സി ജോർജ്ജ് News Chengannur by Election Pinarayi vijayan P C George
, വ്യാഴം, 10 മെയ് 2018 (16:44 IST)
ചെങ്ങന്നൂരിൽ മാണിയുടെ പിന്തുണ ആർക്കോപ്പം എന്ന് ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടയിൽ നോക്കുകൂലി വിഷയത്തിൽ പിണറായി വിജയനെ പുകഴ്ത്തി കെ എം മാണി. കേരള കോൺഗ്രസ്സ് എം പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ‘വികസനത്തിന്റെ സൂര്യോദ്യം‘പേരിൽ മാണി എഴുതിയ ലേഖനത്തിലാണ് പിണറായിയുടെ നിലപാടിനെ പുകഴ്ത്തുന്നത്. 
 
അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ പിന്തുണ ആർക്കോപ്പം എന്ന കാര്യത്തിൽ മാണി ഇതേവരെ വെളിപ്പെടുത്തലുകളൊന്നും തന്നെ നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും മാണിയുടെ നിലപാട് സ്വാധീനിക്കും.
 
ചെങ്ങന്നൂരിൽ മനസാക്ഷി വോട്ടിനാവും മാണി ആഹ്വാനം ചെയ്യുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേ സമയം തിരഞ്ഞെടുപ്പിൽ നിലപാട് വെളിപ്പെടുത്താത്ത മാണി രാഷ്ട്രീയ നപുംസകമാണെന്നും മാണിക്ക് 500 വോട്ട് പോലും ചെങ്ങന്നൂരിൽ കിട്ടില്ലെന്നും പി സി ജോർജ്ജ് കുറ്റപ്പെടുത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് കടുത്ത തിരിച്ചടി; എതിരില്ലാത്ത സീറ്റുകളിലെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി