Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത്ഷായേയും മോദിയേയും അനുസരിക്കുന്ന കർണ്ണാടക ഗവർണ്ണർ രാജിവക്കണമെന്ന് സിദ്ധരാമയ്യ

ഗവർണർ ജനാധിപത്യത്തെ കൊല്ലുകയാണ്

വാർത്ത ദേശീയം കർണ്ണാടക തിരഞ്ഞെടുപ്പ് ഗവർണർ ബി ജെ പി സിദ്ധരാമയ്യ News National Karnataka Election Governor BJP Sidharamayya
, വെള്ളി, 18 മെയ് 2018 (15:22 IST)
ബംഗളുരു: അമിത്ഷായേയും മോദിയേയും അനുസരിച്ചുകൊണ്ട് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്ന കർണ്ണാടക ഗവർണർ രാജിവെക്കണമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനാധിപത്യത്തെ കൊല്ലുകയാണ് ഗവർണർ. 
 
യദ്യൂരപ്പ വിശ്വാസം തെളിയിക്കാൻ 7 ദിവസം സമയം ചോദിച്ചപ്പോൾ ഗവർണ്ണർ 15 ദിവസമാണ് നൽകിയത്. ഇത് ഗവർണ്ണറും ബി ജെ പിയും നടത്തിയ ഗൂഢാലോചനയുടെ തെളിവാനെന്നും സിദ്ധരാമയ്യ ആരോപിച്ചു.   
രണഘടനയിൽ ഗവർണ്ണർക്കുള്ള പങ്ക് വളരെ പ്രധാനമാണ്. ഒരിക്കലും ഒരു ഗവർണർ പക്ഷഭേദപരമായി പ്രവർത്തിച്ചുകൂട. 
 
എന്നാൽ ഇവിടെ ഗവർണർ ബി ജെ പിക്ക് അനുകൂലമായ തീരുമാനങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. തിരിഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യമാണെങ്കിൽ കൂടി മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെങ്കിൽ പരിഗണിക്കണം എന്നാണ് സുപ്രീം കോടതിയുടെ വിധി. വേണ്ടത്ര രേഖകൾ നൽകിയിട്ടും ഗവർണർ ഇതു പരിഗണിച്ചില്ല എന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഇന്ന് സുപ്രീം കോടതി നടത്തിയത് ചരിത്ര വിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗായിക സിത്താരയുടെ കാർ പോസ്റ്റിലിടിച്ച് അപകടം