സഭയിൽ വിശ്വാസം തെളിയിക്കാനായില്ല; കർണാടകയിൽ സർക്കാർ വീണു - മാപ്പ് പറഞ്ഞ് കുമാരസ്വാമി

Webdunia
ചൊവ്വ, 23 ജൂലൈ 2019 (20:07 IST)
വിശ്വാസ വോട്ടെടുപ്പിൽ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പരാജയപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിലാ‍ണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. 99 പേർ വിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 105 പേർ സർക്കാരിനെ എതിർത്തു. 204 എം എല്‍ എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്.

പതിനാറ് കോണ്‍ഗ്രസ് - ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. സര്‍ക്കാര്‍ താഴെവീഴാതിരിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.  വിമത എം എല്‍ എമാര്‍ നിലപാടില്‍ ഉറച്ചുനിന്നതാണ് തിരിച്ചടിയായത്.

മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചിരുന്നു. “നിലവിലെ സംഭവവികാസങ്ങളിൽ മനം മടുത്തു. സർക്കാരിന് ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എംഎൽഎമാർക്ക് വേണ്ടി താൻ മാപ്പു ചോദിക്കുന്നു. തന്റെ സര്‍ക്കാര്‍ തെറ്റ് ചെയ്‌തിട്ടില്ല” - എന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

അതേസമയം, ബെംഗളൂരുവിൽ നിരോധമനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി. ബെംഗളൂ റേസ് കോഴ്‍സ് റോഡിൽ, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് വച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതോടെയാണിത്.

224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബിജെപിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

അടുത്ത ലേഖനം
Show comments