Webdunia - Bharat's app for daily news and videos

Install App

പഴയ കാമുകി സഹോദരനെ വിവാഹം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂന്നുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 31 മെയ് 2024 (13:54 IST)
കര്‍ണാടകയില്‍ ഹോസലിങ്കപുരത്തിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഹോസ്‌പെറ്റിലെ ആസിഫ് എന്ന യുവാവാണ് അറസ്റ്റിലായത്. 28കാരിയായ വസന്ത, മാതാവ് 50കാരിയായ രാജേശ്വരി, അഞ്ചുവയസുകാരനായ മകന്‍ സായി എന്നിവരാണ് മരണപ്പെട്ടത്. പൊലീസ് പറയുന്നതനുസരിച്ച് ആന്ധ്രാപ്രദേശുകാരിയാണ് വസന്ത. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. ആറുമാസം മുന്‍പാണ് യുവതി ആരിഫ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. ആസിഫിന്റെ സഹോദരനാണ് ആരിഫ്. 
 
ആസിഫിന് വസന്തയുമായി മുന്നെ ബന്ധം ഉണ്ടായിരുന്നു. ആരിഫുമായുള്ള വിവാഹത്തിന് ഇയാള്‍ക്ക് ഇഷ്ടമില്ലായിരുന്നു. തിങ്കളാഴ്ച ഇയാള്‍ വീട്ടിലെത്തുകയും മാതാവിനെയും കുഞ്ഞിനെയും ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഈ സമയം വസന്ത ജോലി സ്ഥലത്തായിരുന്നു. തിരിച്ചുവന്ന വസന്തയേയും ഇയാള്‍ കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും പോലീസ് പിടികൂടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bangalore Stampede: കുംഭമേളയിൽ 60 പേരോളം മരിച്ചില്ലെ, ഞങ്ങൾ ആരെങ്കിലും വിമർശിച്ചോ?, ചിന്നസ്വാമി സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി സിദ്ധരാമയ്യ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക

ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാർക്കും: ഹൈക്കോടതി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

അടുത്ത ലേഖനം
Show comments