കോടതി ഉത്തരവ് പാലിക്കാതെ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ അധികൃതര്‍ പരീക്ഷ എഴുതാൻ സമ്മതിക്കാതെ മടക്കിയയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ എത്തിയത്.
ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാൽ മണിക്കൂറോളം വിദ്യാർഥിനികൾ അധികൃതരെ കാര്യം ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് കാണിച്ച് കുട്ടികളെ മടക്കിയയക്കുകയായിരുന്നു.പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ തുടക്കമായത്.
ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഇതും തള്ളിയതോടെ പ്രതിഷേധമെന്ന നിലയിലാണ് ഇവർ ഹിജാബ് ധരിച്ച് എത്തിയത്.