Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾക്ക് മൂന്നാഴ്‌ചത്തെ വിലക്ക്

ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾക്ക് മൂന്നാഴ്‌ചത്തെ വിലക്ക്
, ചൊവ്വ, 19 ഏപ്രില്‍ 2022 (19:21 IST)
ദിലീപിന്റെ സഹോദരീ ഭർത്താവ് ടിഎൻ സുരാഹിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾക്ക് മൂന്നാഴ്‌ച വിലക്ക്. മാധ്യമവാർത്തകൾ അപകീർത്തിപ്പെടുത്തുന്നുവെന്ന സുരാജിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
 
കേസുമായി ബന്ധപ്പെട്ടിട്ടുള്ള സുരാജിന്റേത് അടക്കമുള്ള സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കേസിൽ കാവ്യാ മാധവൻ അടക്കമുള്ളവരുടെ പങ്കിനെ പറ്റി സൂചിപ്പിക്കുന്നതായിരുന്നു പുറത്തുവന്ന ഓഡിയോ ക്ലിപ്പുകൾ. ഇത്തരം ഓഡിയോ ക്ലിപ്പുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നുമായിരുന്നു സുരാജിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനൽകുന്നത് തടയണമെന്നും സുരാജ് ആവശ്യപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ റെയിലുമായി മുന്നോട്ട് തന്നെ, പ്രതിപക്ഷം കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുന്നു: മുഖ്യമന്ത്രി