Webdunia - Bharat's app for daily news and videos

Install App

Karur Stampede: 'വിജയ്‌യെ കാണാൻ പോയതാ അവർ, അടുത്ത മാസം കല്യാണമായിരുന്നു'; കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും

അടുത്ത മാസം രണ്ട് പേരുടെയും വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം.

നിഹാരിക കെ.എസ്
ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (09:25 IST)
കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും. കരൂർ സ്വദേശികളായ ആദർശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്‌യെ കാണാൻ എത്തിയതായിരുന്നു ഇരുവരും. അടുത്ത മാസം രണ്ട് പേരുടെയും വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. 
 
'വിജയ്‌യെ കാണാൻ പെണ്ണും ചെക്കനും കൂടെ പോയതാ. വിജയ്ക്കൊപ്പം സെൽഫി എടുക്കാൻ പോയതാണ് ഇരുവരും. അടുത്ത മാസം കല്യാണമായിരുന്നു. വൈകീട്ട് 6:30നു സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഒരുമിച്ച് ജീവിക്കും മുന്നേ രണ്ടാളും പോയി', ബന്ധുക്കൾ കണ്ണീരോടെ പറഞ്ഞു.  
 
അതേസമയം, തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. 111 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 51പേ‍‍ർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ ആരോഗ്യനില അതീവഗുരുതരമാണ്.
 
അപകടം നടന്നയുടൻ വിജയൻ ചെന്നൈയിലേക്ക് തിരിച്ചു. സംഭവത്തിൽ പ്രതികരിക്കാനോ അപകടത്തിലായവരെ ആശുപത്രിയിൽ എത്തിക്കാനോ അദ്ദേഹം മുൻകൈ എടുത്തില്ല. എന്നാൽ സംഭവമറിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംഭവസ്ഥലത്തെത്തി. പുലർച്ചെ 3.30ഓടെ അദ്ദേഹം ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിൽ അവലോകന യോഗം ചേർന്ന ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

Karur Stampede: 'Nonsense, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകൂ': വിജയ്‌ക്കെതിരെ നടൻ വിശാൽ

Karur Stampede TVK Vijay: 'എന്റെ ഹൃദയം തകർന്നിരിക്കുന്നു': ദുരന്തത്തിന് പിന്നാലെ സ്ഥലം വിട്ട വിജയ്‌യുടെ ആദ്യ പ്രതികരണം

Karur Stampede TVK Vijay: മരിച്ചവരിൽ ഒന്നര വയസ്സുള്ള കുഞ്ഞും രണ്ട് ഗർഭിണികളും; വിജയ്‌യെ അറസ്റ്റ് ചെയ്‌തേക്കും

Vijay: അപകടം നടന്ന വിവരം അറിഞ്ഞിട്ടും സിനിമാ സ്റ്റൈല്‍ പ്രസംഗം തുടര്‍ന്ന് വിജയ്; ആശുപത്രിയിലേക്ക് എത്താതെ തിടുക്കത്തില്‍ ചെന്നൈയിലേക്ക്

Karur Stampede: അറിയിച്ചത് 10,000 പേർ പങ്കെടുക്കുമെന്ന്; എത്തിയത് അഞ്ചിരട്ടിയോളം ആളുകൾ

അടുത്ത ലേഖനം
Show comments