Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ലൈംഗിക അതിക്രമം : കേന്ദ്ര സർവകലാശാല പ്രൊഫസർക്ക് സസ്‌പെൻഷൻ

Suspension

എ കെ ജെ അയ്യര്‍

, ബുധന്‍, 29 നവം‌ബര്‍ 2023 (11:51 IST)
കാസർകോട്: കാസർകോട്ടെ പെരിയയിലുള്ള കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ  ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ഇഫ്തികാർ അഹമ്മദിനെയാണ് വൈസ് ചാൻസലർ ഇൻ ചാർജ് ആയ ഡോ.കെ.സി.ബൈജു സസ്‌പെൻഡ് ചെയ്തത്.

പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവർക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം കാണിച്ചു എന്നാണു പരാതി. എം.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് സർവകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നൽകിയത്. തുടർന്നാണ് സസ്‌പെൻഷൻ ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്