Publish Date: Tue, 20 Dec 2022 (11:29 IST)
Updated Date: Tue, 20 Dec 2022 (11:31 IST)
ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌ക്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ മുന്‍ജ് മാര്‍ഗ് മേഖലയിലാണ് സൈന്യം ഭീകര സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഓപ്പറേഷന്‍ നടത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതിനാല്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് കാശ്മീര്‍ പോലീസ് നല്‍കുന്ന വിവരം. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.