Publish Date: Tue, 20 Dec 2022 (09:00 IST)
Updated Date: Tue, 20 Dec 2022 (09:02 IST)
5ജി കൊച്ചിയിലെ നഗരസഭ പരിതിക്കുള്ളില്‍ തിരഞ്ഞെടുത്ത ഇടങ്ങളില്‍ ഇന്നുമുതല്‍ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി 5ജിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തെരഞ്ഞെടുത്ത മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ഫൈവ് ജി ലഭിക്കും. അതിനുശേഷമാണ് കൂടുതല്‍ സ്ഥലങ്ങളിലേക്കും കൂടുതല്‍ വ്യക്തികളിലേക്കും 5ജിഎത്തുന്നത്.
4ജിയോക്കാള്‍ പത്തിരട്ടി വരെ ഡാറ്റ വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കുന്നത്. 5ജി ലഭിക്കാന്‍ ഫോണിലെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി. സിമ്മില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല.