Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചു; ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു

അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചു; ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ഫെബ്രുവരി 2025 (11:41 IST)
അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചതിന് പിന്നാലെ ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു. കീടനാശിനിയും വളങ്ങളും വില്‍ക്കുന്ന സ്റ്റോറുകളാണ് പരിശോധനകള്‍ നടത്തി അടച്ചുപൂട്ടിയത്. കൃഷിവകുപ്പും ഭക്ഷ്യ വകുപ്പും പോലീസും ചേര്‍ന്ന് 250 ഓളം സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്. 
 
മൂന്നു കുടുംബങ്ങളിലെ 17 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ 13 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ഗ്രാമത്തിലെ ഒരു കല്യാണ വീട്ടില്‍ നിന്ന് വിവാഹ സദ്യ കഴിച്ചവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രിയിലുമായിട്ടുണ്ട്. ഛര്‍ദ്ദി, നിര്‍ജലീകരണം, ബോധക്ഷയം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.
 
പരിശോധനയില്‍ വിഷ വസ്തു ഉള്ളില്‍ച്ചെന്നാതാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. ഗ്രാമത്തിലെ പൊതു ജലസംഭരണിയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്ക നാടുകടത്തിയത് കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ബന്ധിച്ചാണെന്ന് ഇന്ത്യക്കാരന്‍; ആരോപണം തള്ളിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ