അമേരിക്ക നാടുകടത്തിയത് കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ബന്ധിച്ചാണെന്ന ഇന്ത്യക്കാരന്റെ ആരോപണം തള്ളിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ ജസ്പാല്‍ സിങ് എന്ന ഇന്ത്യക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമൃത്സറില്‍ എത്തിയ ശേഷമാണ് കൈവിലങ്ങുകളും ചങ്ങലയും അടിച്ചതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ നാടുകടത്തിയത്. കുടിയേറ്റക്കാരെ വിലങ്ങ് വെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ചിത്രങ്ങള്‍ ഇന്ത്യക്കാരുടേതല്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാവാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരാണ് സൈനിക വിമാനത്തില്‍ എത്തിയിരുന്നത്. അമേരിക്കയുടെ നടപടി എതിര്‍ത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ വിലങ്ങു വച്ചാണോ കൊണ്ടുവന്നതെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
എന്നാല്‍ ഗ്വാട്ടിമലയിലേക്കയച്ച അനധികൃത കുടിയേറ്റക്കാരെയാണ് വിലങ്ങുവച്ചതെന്നാണ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആരോപണം തള്ളിക്കൊണ്ട് പറയുന്നത്. ഈ ചിത്രങ്ങളാണ് ഇന്ത്യക്കാരുടേതെന്ന തരത്തില്‍ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിമാനം അമൃത്സറിലെത്തിയത്.