Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ധുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം; സര്‍ക്കാരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ബന്ധുക്കള്‍ക്കും ശശികലയുടെ നിര്‍ദ്ദേശം

സര്‍ക്കാരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ബന്ധുക്കള്‍ക്കും ശശികലയുടെ നിര്‍ദ്ദേശം

ബന്ധുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം; സര്‍ക്കാരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ബന്ധുക്കള്‍ക്കും ശശികലയുടെ നിര്‍ദ്ദേശം
ചെന്നൈ , ശനി, 10 ഡിസം‌ബര്‍ 2016 (12:23 IST)
ബന്ധുക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് മന്ത്രിമാര്‍ക്കും എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ക്കും ശശികലയുടെ നിര്‍ദ്ദേശം. ഒരു ദേശീയമാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡി എം കെയുടെ തലപ്പത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടയിലാണ് ശശികലയുടെ തന്ത്രപരമായ നീക്കങ്ങള്‍.
 
ബന്ധുക്കള്‍ പറയുന്നത് അനുസരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്കിയതു പോലെ ബന്ധുക്കള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍ക്കാനാണ് ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
 
സഹോദരങ്ങള്‍, അന്തരവന്മാര്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്കാണ് ബുധനാഴ്ച ശശികല നിര്‍ദ്ദേശം നല്‍കിയതെന്ന് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലാണ് ശശികല ഇപ്പോള്‍ താമസിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്നോട് പ്രതികാരം തീര്‍ക്കുന്നു’, മുഖ്യമന്ത്രിയോട് തുറന്നടിച്ച് ജേക്കബ് തോമസ്