ആരോഗ്യ നില മോഷമായതിനെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രിയെ ആ‍ശുപത്രിയിലേക്ക് മാറ്റി

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (17:35 IST)
ഡൽഹി: അരവിന്ദ് കെജ്രിവാളും സംഘവും നടത്തി വരുന്ന കുത്തിയിരിപ്പ് സത്യാഗ്രഹത്തിനിടെ ആരോഗ്യ നില മോഷമായതിനെ തൂടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
 
കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുത്തിരുന്ന ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിനെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥരുടെ നിസഹരത്തെ തുടർന്ന് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കെജ്രിവാളും സംഘവും ലെഫ്റ്റ്നന്റ് ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്നത്.
 
അതേ സമയം അരവിന്ദ് കെജ്രിവാളിനെ  ഡൽഹി ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. ഇപ്പോൾ നടത്തുന്നതിനെ സമരം എന്ന് വിളിക്കാനാകില്ലെന്ന് നിരിക്ഷിച്ച കോടതി ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ ചെന്ന് സമരം നടത്താനാവില്ല എന്ന് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ സിലബസ് ലഘൂകരണം ഗൗരവമായി ചര്‍ച്ച ചെയ്യും: മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി; കേരളത്തിലെത്തിയിട്ട് പറയാമെന്ന് മറുപടി

ഉമാ തോമസ് വെറും പരാജയം, തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്, കോൺഗ്രസ് നേതൃത്വത്തിന് പരാതി

വെള്ളത്തിന് അമിത വില: നടപടിയെടുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത, ആരോപണവുമായി ശിവസേനയും കോൺഗ്രസും രംഗത്ത്

അടുത്ത ലേഖനം
Show comments