Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ജവാന്മാരുടെ രക്തം കൊണ്ട് മോഡി രാഷ്‌ട്രീയം കളിക്കുന്നു’ - രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കെജ്‌രിവാള്‍, ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും കെജ്‌രിവാള്‍

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കെജ്‌രിവാള്

‘ജവാന്മാരുടെ രക്തം കൊണ്ട് മോഡി രാഷ്‌ട്രീയം കളിക്കുന്നു’ - രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കെജ്‌രിവാള്‍, ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും കെജ്‌രിവാള്‍
ന്യൂഡല്‍ഹി , വെള്ളി, 7 ഒക്‌ടോബര്‍ 2016 (12:56 IST)
ജവാന്മാരുടെ രക്തം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്‌ട്രീയം കളിക്കുകയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാഹുല്‍ ഗാന്ധി ഒരിക്കലും ജവാന്മാരെക്കുറിച്ച്ജ് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
 
ജവന്മാരെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങളെ അപലപിക്കുന്നു. ഇന്ത്യക്കാരായ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇത്. ഒരിക്കലും ഇത്തരത്തിലൊരു പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്താന്‍ പാടില്ലായിരുന്നു.
 
സൈനികരുടെ രക്തത്തിനു പിന്നില്‍ ഒളിച്ചിരുന്ന് രാഷ്‌ട്രീയ ദല്ലാള്‍ പണി നടത്തുകയാണ് പ്രധാനമന്ത്രി. സൈനികര്‍ രാജ്യത്തിന് വേണ്ടി മിന്നലാക്രമണം നടത്തി. ജമ്മു കശ്‌മീരില്‍ രക്തം നല്കി. എന്നാല്‍, അതിന്റെ പേരില്‍ രാഷ്‌ട്രീയചൂഷണം നടത്തുകയാണ് സര്‍ക്കാര്‍ - ഇത് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി അപ്പോളോ ആശുപത്രിയില്‍ എത്തി; മാധ്യമങ്ങള്‍ക്ക് മുഖം നല്കാതെ രാഹുല്‍ ഗാന്ധിയും