ജയലളിതയെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി അപ്പോളോ ആശുപത്രിയില്‍ എത്തി; മാധ്യമങ്ങള്‍ക്ക് മുഖം നല്കാതെ രാഹുല്‍ ഗാന്ധിയും
ജയലളിതയെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി അപ്പോളോ ആശുപത്രിയില്‍
അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ആയിരുന്നു രാഹുല്‍ ഗാന്ധി ജയലളിതയെ സന്ദര്‍ശിക്കാനായി എത്തിയത്.
സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്നോവ കാറില്‍ ആശുപത്രിയില്‍ എത്തിയ രാഹുല്‍ ഗാന്ധി ഉദ്യോഗസ്ഥരെ ഒഴിവാക്കി വാഹനത്തില്‍ തന്നെ ആശുപത്രിക്ക് ഉള്ളിലേക്ക് പോകുകയായിരുന്നു.
അതേസമയം, വ്യാഴാഴ്ച വൈകുന്നേരം അപ്പോളോ ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ജയലളിത കുറച്ചുകാലം കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.