Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗജ കൊടുങ്കാറ്റ്': തമിഴ്‌നാടിന് കൈത്താങ്ങായി കേരളം

'ഗജ കൊടുങ്കാറ്റ്': തമിഴ്‌നാടിന് കൈത്താങ്ങായി കേരളം

'ഗജ കൊടുങ്കാറ്റ്': തമിഴ്‌നാടിന് കൈത്താങ്ങായി കേരളം
, ബുധന്‍, 21 നവം‌ബര്‍ 2018 (14:43 IST)
തമിഴ്‌നാട്ടിൽ 'ഗജ' വരുത്തിവെച്ച നാശനഷ്‌ടങ്ങൾ ചെറുതൊന്നുമല്ല. തമിഴ്‌നാട് മൊത്തമായി ഗജയുടെ താണ്ഡവം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങിയത് പലയിടങ്ങളിലും ആശ്വാസമായി.
 
'ഗജ' ചുഴലിക്കാറ്റ് നാശംവിതച്ച സ്ഥലങ്ങളിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ കേരളത്തിൽ നിന്ന് നൽകും. ഇത് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളിലേയും ദുരന്ത നിവാരണ അധികൃതർ ആശയവിനിമയം നടത്തുകയും ചെയ്‌തു.
 
നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റിനാൽ വൻ നാശനഷ്‌ടം സംഭവിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റികളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് ഈ സ്ഥലങ്ങളിളേക്ക് അവശ്യ സാധനങ്ങൾ ഉടൻ എത്തിക്കുന്നതിനാണ് തീരുമാനം ആയിരിക്കുന്നത്.
 
ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ  സഹോദരങ്ങൾക്കൊപ്പം കേരളം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നിത്തലയെ കണ്ട് പഠിക്കണമെന്ന് സ്‌റ്റാലിനോട് പളനിസാമി