Webdunia - Bharat's app for daily news and videos

Install App

ഞെട്ടൽ രാഹുൽ ഗാന്ധിക്കും, പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിട്ടും തോറ്റതെങ്ങനെയെന്നറിയാതെ കോൺഗ്രസ്

ജോൺസി ഫെലിക്‌സ്
തിങ്കള്‍, 3 മെയ് 2021 (09:21 IST)
ഇത്തവണ പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിട്ടും കോൺഗ്രസ് തോറ്റതെങ്ങനെയെന്നറിയാതെ ഹൈക്കമാൻഡ്. എവിടെയാണ് പിഴച്ചതെന്ന് മനസിലാകാത്തതിന്റെ ഞെട്ടൽ അവർക്ക് ഇനിയും മാറിയിട്ടില്ല. മുമ്പെങ്ങുമില്ലാത്തവിധം അസാധാരണമായ പ്രചാരണ പരിപാടികളായിരുന്നു ഇത്തവണ കേരളത്തിൽ കോൺഗ്രസ് കാഴ്ച വച്ചത്. ഹൈക്കമാൻഡ് പ്രതിനിധികൾ മാസങ്ങൾക്ക് മുമ്പേ കേരളത്തിൽ തമ്പടിച്ച് പ്രചാരണത്തിന് നേതൃത്വം നൽകി.
 
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെ മണ്ഡലങ്ങളിൽ വലിയ ആവേശം ഉണർത്തിവിട്ടിരുന്നു. അവർ പങ്കെടുത്ത യോഗങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ആ ആവേശമൊക്കെ വോട്ടായി മാറുമെന്നായിരുന്നു കോൺഗ്രസ് ക്യാമ്പുകളിലെ പ്രതീക്ഷ.
 
തീരദേശമേഖലകൾ ഇളക്കിമറിച്ചായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയത്. രാഹുൽ കടലിൽ ചാടിയ സംഭവമൊക്കെ വലിയ ചർച്ചാവിഷയമായി. എന്നാൽ കുണ്ടറ മണ്ഡലത്തിൽ മാത്രമാണ് അത്തരം പ്രചാരണങ്ങളുടെ ഫലം അൽപ്പമെങ്കിലും കണ്ടത്.
 
രാഹുൽ ഗാന്ധിയുടെ നേതൃത്വമികവ് കേരളത്തിലെ പരാജയത്തോടെ കൂടുതൽ ചോദ്യം ചെയ്യപ്പെടും. അടുത്തമാസം പാർട്ടിക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് ഈ പരാജയഭാരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി

അടുത്ത ലേഖനം
Show comments