Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Election 2021: തൃശൂരിൽ പത്മജ വീഴും, സുരേഷ് ഗോപി ജയിക്കുമോ? - മാതൃഭൂമി എക്‌സിറ്റ് പോൾ സർവേ

Kerala Election 2021: തൃശൂരിൽ പത്മജ വീഴും, സുരേഷ് ഗോപി ജയിക്കുമോ? - മാതൃഭൂമി എക്‌സിറ്റ് പോൾ സർവേ

എമിൽ ജോഷ്വ

, വെള്ളി, 30 ഏപ്രില്‍ 2021 (20:27 IST)
മാതൃഭൂമി ന്യൂസിനുവേണ്ടി ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോൾ ഫലം പുറത്തുവരികയാണ്. തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലം കെ രാധാകൃഷ്ണനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. കുന്നംകുളം എ സി മൊയ്തീന്‍ വീണ്ടും വിജയിക്കും. ഗുരുവായൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. മണലൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരളി പെരുനെല്ലി വിജയിക്കും. വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളി ജയിക്കും. ഒല്ലൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാജന്‍ ജയിക്കും. തൃശൂര്‍ മണ്ഡലം പി ബാലചന്ദ്രനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. നാട്ടിക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി സി മുകുന്ദന്‍ ജയിക്കും. 
 
കയ്പമംഗലം ഇ ടി ടൈസണിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. ഇരിങ്ങാലക്കുട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിക്കും. പുതുക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍ ജയിക്കും. ചാലക്കുടി  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡെന്നീസ് കെ ആന്റണി ജയിക്കും. കൊടുങ്ങല്ലൂര്‍ വിആര്‍ സുനില്‍കുമാറിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. 
 
പാലക്കാട് ജില്ല
 
പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം പ്രവചനാതീതമാണെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. പട്ടാമ്പി മുഹമ്മദ് മുഹ്‌സിന്‍ ജയിക്കും. ഒറ്റപ്പാലത്തെ മത്സരം പ്രവചനാതീതം എന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ഷൊര്‍ണൂര്‍ മണ്ഡലം പി മമ്മിക്കുട്ടി ജയിക്കും. കോങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശാന്തകുമാരി വിജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍.
 
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഫലം പ്രവചനാതീതം. പാലക്കാട് മണ്ഡലത്തില്‍ ഫലം പ്രവചനാതീതം. മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രഭാകരന്‍ വിജയിക്കും. ചിറ്റൂര്‍ മണ്ഡലം കെ കൃഷ്ണന്‍കുട്ടി ജയിക്കും. നെന്മാറ മണ്ഡലം സിറ്റിങ് എംഎല്‍എ കെ ബാബുവിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തെ ഏറ്റവും കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളിൽ മൂന്നാം സ്ഥാനത്തെത്തി എൽഐ‌സി