ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

അഭിറാം മനോഹർ
വെള്ളി, 27 ജൂണ്‍ 2025 (16:32 IST)
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ബന്ധപ്പെട്ട പേരുമാറ്റ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സമാനമായ പേരില്‍ മുന്‍പും മലയാളത്തിലടക്കം സിനിമകള്‍ വന്നിട്ടുണ്ട്. അന്നൊന്നും വന്നിട്ടില്ലാത്ത കുഴപ്പമാണ് ഇപ്പോഴുണ്ടാകുന്നത്. അതിന്റെ സാഹചര്യം എന്താണെന്നും എങ്ങനെയാണ് ജാനകി എന്നത് ഒരു മതത്തിന്റെ ആവുന്നതെന്നും കോടതി ആരാഞ്ഞു.
 
സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം സിനിമ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് രേഖകള്‍ കൈമാറിയിരുന്നോയെന്നും റിവൈസിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.
 
 സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് കാണിച്ച് സിനിമയുടെ നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടൈയ്‌ന്മെന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 12ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിട്ടും ഇതുവരെ അത് ലഭിച്ചില്ലെന്ന് നിര്‍മാതാക്കളുടെ പരാതിയില്‍ പറയുന്നു. ജാനകി എന്ന പേര് കാരണമാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതെന്ന് അനൗദ്യോഗികമായി അറിയിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് തീവ്ര വലതുപക്ഷം; കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

ചർച്ചകൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ട പിരിച്ചുവിടൽ, അമേരിക്കയിൽ ഭാഗിക അടച്ചുപൂട്ടൽ അഞ്ചാം ദിവസത്തിലേക്ക്

മന്ത്രിയുടെ ശകാരവും തുടര്‍ന്ന് സ്ഥലംമാറ്റവും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണു

പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍; നടപ്പാക്കുന്നത് അടുത്ത അധ്യയന വര്‍ഷം

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം നവംബറില്‍; നടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍

അടുത്ത ലേഖനം
Show comments