ശബരിമല യുവതീ പ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്ലുമായി എന്‍കെ പ്രേമചന്ദ്രന്‍
എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി നല്‍കിയിട്ടണ്ട്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്ലുമായി കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ. എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി നല്‍കിയിട്ടണ്ട്.
യുവതീപ്രവേശനത്തിനെതിരായ യുഡിഎഫ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പ്രേമചന്ദ്രന്റെ ബില്‍ ആവശ്യപ്പെടുന്നത് ശബരിമലയില്‍ തല്‍സ്ഥിതി തുടരണം എന്നാണ്. നേരത്തെ മോദി സര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെതിരെയും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സജീവമായി ഇടപെട്ടിരുന്നു. 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഇന്നലെ തുടങ്ങിയ എംപിമാരുടെ സത്യപ്രതിജ്ഞ നാളെയും തുടരും.